ഓണാഘോഷം നടത്തി

Posted on: 25 Aug 2015



വെള്ളിക്കോത്ത്: അജാനൂര്‍ പഞ്ചായത്ത് ഏഴാംവാര്‍ഡ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഓണാഘോഷം സംഘടിപ്പിച്ചു. മഹാകവി പി.യുടെ മകള്‍ എം.രാധമ്മയോടൊപ്പം ചെട്ടിവളപ്പ് വീട്ടിലാണ് ഓണാഘോഷം നടന്നത്. പൂക്കളമത്സരം, ഓണപ്പാട്ട്, തിരുവാതിരകളി, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി.നസീമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ഷീബ ഉമ്മര്‍, ഷൈലജ, കെ.രാധകൃഷ്ണന്‍, രജിത സി. നായര്‍, സി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod