നൂറുകുടുംബങ്ങള്‍ക്ക് ഓണക്കിറ്റുമായി കോണ്‍ഗ്രസ്‌

Posted on: 25 Aug 2015



കാഞ്ഞങ്ങാട്: കലാ-കായിക മത്സരങ്ങള്‍ക്കപ്പുറത്തേക്ക് ഓണത്തിന്റെ രുചിയെത്തിച്ച് പൂച്ചക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രദേശത്തെ നൂറു വീടുകളില്‍ ഓണക്കിറ്റെത്തിച്ചാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ ആഘോഷത്തെ വേറിട്ട രീതിയിലാക്കിയത്.
ഡി.സി.സി. ജന. സെക്രട്ടറി വിനോദ്കുമാര്‍ പള്ളയില്‍വീട് ഉദ്ഘാടനം ചെയ്തു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് ജന. സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. സത്യന്‍ പൂച്ചക്കാട്, ഡോ. എം.ബലറാം നമ്പ്യാര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.പി.എം.ഷാഫി, രവീന്ദ്രന്‍ കരിച്ചേരി, ചന്തുക്കുട്ടി പൊഴുതാല, രാജേഷ് പള്ളിക്കര, കെ.എസ്.മുഹാജിര്‍, ഇ.വി.പ്രമോദ്കുമാര്‍, സി.എച്ച്.രാഘവന്‍, ബി. എച്ച്.അഹമ്മദ്, പി.കെ.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. മൂന്നുപേര്‍ക്ക് ചികിത്സാ സഹായവും പത്ത്, 12 ക്ലാസുകളിലെ വിജയികള്‍ക്ക് ഉപഹാരവും നല്കി.

More Citizen News - Kasargod