ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്ക് ഓണസദ്യ
Posted on: 25 Aug 2015
കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്കും കൂട്ടുകിടക്കുന്നവര്‍ക്കും സ്നേഹത്തിന്റെ ഓണസദ്യയൊരുക്കി ക്ലബ് പ്രവര്‍ത്തകര്‍. കുഡ്ലുവിലെ രക്തേശ്വരി ക്ലബ് പ്രവര്‍ത്തകരാണ് ഓണാഘോഷത്തിന്റെഭാഗമായി സദ്യ വിളമ്പിയത്. കാസര്‍കോട് ടൗണ്‍ എസ്.ഐ. പി.വി.രാജന് ഉദ്ഘാടനംചെയ്തു. ക്ലബ് പ്രവര്‍ത്തകരും ആസ്പത്രിജീവനക്കാരും ഓണസദ്യവിതരണത്തില് പങ്കാളികളായി.