ചലനശേഷിയില്ലാത്ത സഹപാഠിക്ക് ഓണവിഭവങ്ങളുമായി കൊച്ചുകൂട്ടുകാരെത്തി
Posted on: 25 Aug 2015
കല്യാശ്ശേരി: കൂട്ടുകാരോടൊപ്പം തുള്ളിച്ചാടി ഓണാഘോഷം കെങ്കേമമാക്കാന്‍ ശേഷിയില്ലാത്ത കല്യാശ്ശേരി ഗവ. എല്‍.പി. സ്കൂള്‍ നാലാംക്ലൂസ് വിദ്യാര്‍ഥിക്ക് ഓണവിഭവങ്ങള്‍ സമാഹരിച്ച് കൂട്ടുകാര്‍ വീട്ടിലെത്തിച്ചു. ജന്മനാ ചലനശേഷിയില്ലാത്ത ജിംഷിത്ത് വിദ്യാഭ്യാസവകുപ്പിന്റെ സഹവര്‍ത്തിത വിദ്യാഭ്യാസപദ്ധതിയിലൂടെയാണ് അറിവുനേടുന്നത്. പലപ്പോഴും കൂട്ടുകാരും വിദ്യാര്‍ഥികളും കൂട്ടുകാരന്റെ വീട്ടിലെത്തി ക്ലൂസ്മുറിയൊരുക്കിയാണ് വിദ്യാലയത്തിലെപോലെ അനൗപചാരിക വിദ്യാഭ്യാസം നല്‍കുന്നത്.
ഓണാഘോഷത്തിന്റെഭാഗമായി കെട്ടിയ മാവേലിയെയും കൂട്ടിയാണ് കൊച്ചുകൂട്ടുകാര്‍ ഇക്കുറി ജിംഷിത്തിന്റെ വീട്ടിലെത്തി ഓണത്തിമിര്‍പ്പില്‍ പങ്കാളിയാക്കിയത്. കൂടെ അധ്യാപകരും പി.ടി.എ., മാതൃസമിതി അംഗങ്ങളും ഉണ്ടായിരുന്നു. ഓണാഘോഷത്തിന്റെഭാഗമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. കൊച്ചുകുട്ടികളുടെയും അമ്മമാരുടെയും കമ്പവലിമത്സരം ആകര്‍ഷകമായി. സ്കൂള്‍ പ്രഥമാധ്യാപകന് എ.രത്നകുമാര്‍, പി.ടി.എ. പ്രസിഡന്റ് സജിത്ത് പോത്തന്, മാതൃസമിതി പ്രസിഡന്റ് റഫീന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.