പഞ്ചായത്ത് തിരിഞ്ഞുനോക്കുന്നില്ല; റോഡ് നന്നാക്കാന്‍ നാട്ടുകാര്‍

Posted on: 25 Aug 2015ചെറുകുന്ന്: 22 വര്‍ഷം മുമ്പെയുണ്ടാക്കിയ റോഡ് നന്നാക്കാന്‍ പഞ്ചായത്തധികൃതര്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് റോഡ് നന്നാക്കി. ചെറുകുന്ന് ഗ്രാമപ്പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍പ്പെട്ട കണ്ണപുരം പോലീസ്സ്‌റ്റേഷന്‍-ഇടത്തട്ട റോഡാണ് നാട്ടുകാര്‍ ശ്രമദാനമായി നന്നാക്കിയത്.
പഴക്കംചെന്ന റോഡാണിത്. നാട്ടുകാരുടെ ഇടപെടലുകളിലൂടെയുണ്ടാക്കിയ റോഡ് പഞ്ചായത്ത് ഏറ്റെടുത്തിട്ട് വര്‍ഷങ്ങളായി. 550 മീറ്റര്‍ മാത്രം നീളംവരുന്ന റോഡിലൂടെ മഴക്കാലമായാല്‍ യാത്രചെയ്യാന്‍ ഏറെ പ്രയാസമാണ്.
ചെറുകുന്ന് പഞ്ചായത്തില്‍ ഈ റോഡിന് ശേഷമുണ്ടാക്കിയ റോഡുകളെല്ലാം ടാര്‍ചെയ്ത് ഗതാഗതയോഗ്യമാക്കി. ഓരോവര്‍ഷവും ലക്ഷക്കണക്കിനു രൂപ ചെലവാക്കിയാണ് നാട്ടുകാര്‍ റോഡ് നന്നാക്കുന്നത്. ഈ വര്‍ഷവും 15 ലോഡ് മണ്ണിറക്കി. തിരഞ്ഞെടുപ്പുകളില്‍ ഭരണസമിതിക്ക് അനുകൂലമായി വോട്ട് ലഭിക്കാത്ത പ്രദേശമായതിനാലാണ് റോഡ് വികസനം നടക്കാത്തത് എന്നാണ് പ്രദേശത്തുള്ളവരുടെ അടക്കംപറച്ചില്‍.

More Citizen News - Kasargod