വെള്ളാംചിറക്കാര്‍ക്ക് നായനാര്‍ മന്ദിരം വക ഓണക്കിറ്റ്‌

Posted on: 25 Aug 2015കല്യാശ്ശേരി സെന്‍ട്രല്‍: ഒരു പ്രദേശത്തെ എല്ലാവര്‍ക്കും സൗജന്യമായി ഓണക്കിറ്റുകള്‍ നല്കി നായനാര്‍ സ്മാരക മന്ദിരം പ്രവര്‍ത്തകര്‍. വെള്ളാംചിറയിലെ നായനാര്‍ മന്ദിരമാണ് പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ നല്കിയത്. മുന്‍വര്‍ഷവും ഇവര്‍ ഓണക്കിറ്റുകള്‍ നല്കിയിരുന്നു.
മന്ദിര പരിസരത്ത് നടന്ന പരിപാടിയില്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ കിറ്റുകള്‍ നല്കി. ജില്ലാ പഞ്ചായത്തംഗം കെ.നാരായണന്‍ അധ്യക്ഷതവഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കണ്ണന്‍, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.ഗോവിന്ദന്‍, എ.സുനില്‍ കുമാര്‍, കെ. അനിത, പി.പി.കുഞ്ഞിക്കണ്ണന്‍, പി.കെ.നാരായണന്‍, ഒ.വി.പ്രമീള, പി.രതീശന്‍, ടി.രഞ്ചിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി നായനാര്‍ സ്മാരക മന്ദിരത്തിന്റെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന ഓണാഘോഷപരിപാടികളും നടത്തി. പ്രദേശത്തെ വിവിധ കുടുംബശ്രീ യൂണിറ്റുകളെ പങ്കെടുപ്പിച്ച് പൂക്കളമത്സരം, കമ്പവലി എന്നിവയും ഉണ്ടായി.

More Citizen News - Kasargod