മാടായിപ്പാറ സംരക്ഷിക്കാന്‍ ഫേസ്ബുക്ക് കൂട്ടായ്മ

Posted on: 25 Aug 2015ചെറുകുന്ന്: ജൈവകലവറയായ മാടായിപ്പാറ സംരക്ഷിക്കാന്‍ ഫേസ്ബുക്ക് കൂട്ടായ്മ.
'മാടായിപ്പാറ ഡോട്ട്‌കോം' എന്ന പേരിലാണ് ഫേസ്ബുക്ക് പേജ് മാടായിപ്പാറയുടെ ഭംഗി ആസ്വദിക്കാന്‍ വരുന്നവരോട് ചില കാര്യങ്ങളില്‍ അഭ്യര്‍ഥിക്കുന്നു. പാറയില്‍ തലങ്ങും വിലങ്ങും വണ്ടികള്‍ ഓടിച്ച് തനത് ജീവസമ്പത്തുകള്‍ നശിപ്പിക്കാതിരിക്കുക. അനുവദിക്കപ്പെട്ട റോഡുകളില്‍ക്കൂടി മാത്രം വണ്ടി ഓടിക്കുക, വണ്ടി പോകുന്നിടംവരെ പോകട്ടെ എന്നു കരുതാതെ റോഡിനോട് ഓരംചേര്‍ന്നു മാത്രം പാര്‍ക്ക് ചെയ്യുക. പ്ലൂസ്റ്റിക് മാലിന്യം വലിച്ചെറിയാതിരിക്കുക, ജൈവസമ്പുഷ്ടമായ, പ്രകൃതിരമണീയമായ മാടായിപ്പാറ നമ്മുടെ വീട്ടകംപോലെ സംരക്ഷിക്കുക, ഭാവിതലമുറയ്ക്ക് നല്കാന്‍ ഈ ദൈവികദാനത്തിനെ നമുക്ക് കാത്തുസംരക്ഷിക്കാം തുടങ്ങിയ സന്ദേശങ്ങളാണ് കൂട്ടായ്മ പങ്കുവെയ്ക്കുന്നത്.
മാടായിപ്പാറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകളും പ്രകൃതിസ്‌നേഹികളും ഇതിനകംതന്നെ രംഗത്തുണ്ട്.

More Citizen News - Kasargod