ലോട്ടറി സേവനനികുതി സര്ക്കാര് ഏറ്റെടുത്തേക്കും

Posted on: 24 Aug 2015


ടി.ജെ.ശ്രീജിത്ത്‌കാസര്‌കോട്: ഭാഗ്യക്കുറിമേഖലയില് അനിശ്ചിതത്വം സൃഷ്ടിക്കുന്ന സേവനനികുതി സംസ്ഥാന സര്ക്കാര് ഏറ്റെടുത്തേക്കും. ഇതുസംബന്ധിച്ച ശുപാര്ശ ഉടന് മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വരും.
സേവനനികുതി ഏറ്റെടുത്താല് 77 കോടി രൂപ പ്രതിവര്ഷം അധികമായി കണ്ടെത്തേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി ലോട്ടറിവകുപ്പ് റിപ്പോര്ട്ട് സമര്പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ കേന്ദ്രബജറ്റിലാണ് ലോട്ടറിക്ക് 14 ശതമാനം സേവനനികുതി ഏര്‌പ്പെടുത്തിയത്. സേവനനികുതി പ്രാബല്യത്തില്വന്നതോടെ വന്കിടചെറുകിട ഏജന്റുമാര് തമ്മിലുള്ള പ്രശ്‌നമായി അത് മാറി. ആരാണ് സേവനനികുതി അടയ്‌ക്കേണ്ടതെന്നതും തര്ക്കവിഷയമായി. ഈ വിഷയമുന്നയിച്ച് ലോട്ടറി വില്പനക്കാരും ഏജന്റുമാരും സമരത്തിനിറങ്ങുകയും ചെയ്തു. ലോട്ടറിവില്പനയെ ഇത് പ്രതികൂലമായി ബാധിച്ചു. വന്കിട ഏജന്റുമാരില്‌നിന്ന് ലോട്ടറി വാങ്ങുന്ന ചെറുകിടക്കാര് ഒരു ടിക്കറ്റിന് 1.17 രൂപ മുതല് 2.10 രൂപ വരെ സേവനനികുതി എന്ന പേരില് നല്‌കേണ്ടിവരുന്നുണ്ട്. ഇതേത്തുടര്ന്നാണ് ധനകാര്യവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് ലോട്ടറിവകുപ്പ് റിപ്പോര്ട്ട് നല്കിയത്.
സേവനനികുതി സര്ക്കാര് സെന്ട്രല് എക്‌സൈസിലേക്ക് നേരിട്ടടക്കുന്ന രീതിയാണ് ലോട്ടറിവകുപ്പിന്റെ ശുപാര്ശയിലുള്ളത്.
അച്ചടിക്കുന്ന ടിക്കറ്റിന്റെ നികുതി അതത് മാസം സര്ക്കാര് അടയ്ക്കുന്ന രീതിയിലാണ് ശുപാര്ശ.More Citizen News - Kasargod