ജനശ്രീ അംഗങ്ങള്‍ക്ക് കിറ്റ് നല്കി
Posted on: 24 Aug 2015
കാലിക്കടവ്: ആണൂര്‍ ജയ്ഹിന്ദ്, ഭാരത്, ജനജീവന് ജനശ്രീ യൂണിറ്റുകള്‍ 60 ജനശ്രീ അംഗങ്ങള്‍ക്ക് ഓണക്കിറ്റ് നല്കി. മണ്ഡലം ചെയര്മാന് എ.വി.ഗിരീശന് ഉദ്ഘാടനംചെയ്തു. മുതിര്‍ന്ന അംഗമായ ടി.വി.നാരായണിയെ ഇ.കുഞ്ഞമ്പു ഓണപ്പുടവനല്കി ആദരിച്ചു. കെ.കൃഷ്ണന് അധ്യക്ഷതവഹിച്ചു. ടി.പി.സുകുമാരന്‍, വി.എം.പുഷ്പ, ധന്യ എന്നിവര്‍ സംസാരിച്ചു.