ക്ഷീരകര്‍ഷകര്‍ക്ക് സഹായം വിതരണംചെയ്തു

Posted on: 24 Aug 2015ഹൊസ്ദുര്‍ഗ്: പറക്കളായി ക്ഷീരസംഘത്തിന്റെ നേതൃത്വത്തില്‍ ക്ഷീര കര്‍ഷകര്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ മില്‍മ ചെയര്‍മാന്‍ കെ.എന്‍.സുരേന്ദ്രന്‍ നായര്‍ വിതരണംചെയ്തു. പ്രസിഡന്റ് കെ.പി.നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. പി.എ.തോമസ്, സി.കുഞ്ഞമ്പു, കെ.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.

കാര്‍ഷികകടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം

പനത്തടി:
റബ്ബര്‍വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ ജപ്തിനടപടി നേരിടുന്ന കര്‍ഷകകടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കേരള കര്‍ഷകസമിതി ജില്ലാ ഘടകം ആവശ്യപ്പെട്ടു. കെ.പി.കൃഷ്ണന്‍കുട്ടി അധ്യക്ഷനായിരുന്നു. വിനോദ്മാത്യു, അഗസ്റ്റ്യന്‍ നടക്കല്‍, ജോസ് പി.സി. എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod