വാഹനാപകടത്തില്‍ ദമ്പതിമാര്‍ക്ക് പരിക്ക്
Posted on: 24 Aug 2015
പൊയിനാച്ചി: കാറും സ്കൂട്ടറും കൂട്ടിമുട്ടി സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി. ബേഡഡുക്ക മണ്ഡലം മുന്‍ സെക്രട്ടറി കുണ്ടംകുഴി പള്ളത്തെ ബി.ഭാസ്കരന് ആടിയത്ത് (38), ഭാര്യ ഷീബ (28) എന്നിവരെ കാസര്‍കോട് കെയര്‍വെല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ കുണ്ടംകുഴിയില്‍നിന്ന് പൊയിനാച്ചിയിലേക്കുവരുമ്പോള് ബെദിര റോഡ് ജങ്ഷനില്‍വെച്ച് എതിരെവന്ന കാറാണിടിച്ചത്.