കിടപ്പിലായ രോഗികള്‍ക്ക് ഓണസമ്മാനവുമായി വിദ്യാര്‍ഥികള്‍
Posted on: 24 Aug 2015
ചിറ്റാരിക്കാല്‍: ഓണക്കാലത്ത് രോഗികള്‍ക്ക് ഓണക്കിറ്റുമായി തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ എത്തി. മാതൃഭൂമി നന്മയുടെ സഹകരണത്തോടെ എന്‍.എസ്.എസ്. യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം രോഗികള്‍ക്ക് വിദ്യാര്‍ഥികള്‍ വീട്ടിലെത്തി കിറ്റ് നല്കി. ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം പി.ടി.എ. പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലി നിര്‍വഹിച്ചു. ചിറ്റാരിക്കാല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.എസ്.ജോണ്‍, ജോമോള്‍, മരിയ, ഗീത, അനില്‍ ജേക്കബ്, റോജന്‍ റെജി, അനിരുദ്ധന്, ആഷിഷ്, ചിത്രലേഖ എന്നിവര്‍ നേതൃത്വം നല്കി.