മടക്കര മത്സ്യബന്ധന തുറമുഖത്ത് ഇന്റര്‍ലോക്ക് തകര്‍ന്നു

Posted on: 24 Aug 2015



ചെറുവത്തൂര്‍: കഴിഞ്ഞദിവസം ഉദ്ഘാടനംചെയ്യപ്പെട്ട മടക്കര മത്സ്യബന്ധന തുറമുഖത്ത് ലേലപ്പുരയോട് ചേര്‍ന്ന ഇന്റര്‍ലോക്ക് തകര്‍ന്നു. മീന്‍ കയറ്റാനെത്തിയ ലോറിയുടെ ടയര്‍ താഴ്ന്ന് കുഴിയായി.
പാര്‍ശ്വഭിത്തി, ഇന്റര്‍ലോക്ക്, സമീപനറോഡ് എന്നിവയുടെ നിര്‍മാണഘട്ടത്തില്‍ പരാതി ഉയര്‍ന്നിരുന്നു. പുലിമുട്ട്, തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.
തുറമുഖത്ത് ഇന്റര്‍ലോക്ക് പാകിയതില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി. രഘുരാമനും സംഘവും പ്രാഥമികാന്വേഷണത്തില്‍ കണ്ടത്തിയിരുന്നു. ഉദ്ഘാടനംകഴിഞ്ഞ് രണ്ടാംദിവസം ഇന്റര്‍ലോക്ക് തകര്‍ന്നത് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ ശരിവെക്കുന്നതായി.

More Citizen News - Kasargod