ആര്‍ഷയ്ക്ക് കരുണയുടെ കൈത്താങ്ങ്‌

Posted on: 24 Aug 2015ചീമേനി: ഒറ്റയാള്‍ സമരങ്ങളിലൂടെ ശ്രദ്ധേയനായ അശോകന്‍ പെരിങ്ങാരയുടെ 'കരുണയുടെ കൈത്താങ്ങ്' എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ പുലിയന്നൂരിലെ ആര്‍ഷയ്ക്ക് കൈമാറി. നിര്‍ധനരായ രോഗികള്‍ക്കായുള്ള അശോകന്റെ ചികിത്സാസഹായ ഫണ്ടാണ് 'കരുണയുടെ കൈത്താങ്ങ്'.
സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രനാണ് തുക കൈമാറിയത്. നിര്‍ധന രോഗികള്‍ക്കായി ഒരുവര്‍ഷമായി തന്റെ കടയിലൂടെ ശേഖരിച്ചതാണ് തുക. സിനിമാതാരം സുരേഷ്‌ഗോപിയാണ് ആര്‍ഷയ്ക്ക് വീട് പണിതുനല്കുന്നത്. ജനകീയകമ്മിറ്റി ഏറ്റെടുത്ത വീട് നിര്‍മാണം പുരോഗമിക്കുന്നു.
വിലക്കയറ്റം, ഇന്ധന വിലവര്‍ധന, കരിന്തളം ഖനനം തുടങ്ങിയവയ്‌ക്കെതിരെ അശോകന്‍ വ്യത്യസ്തരീതിയില്‍ ഒറ്റയാള്‍ സമരം നടത്തിയിരുന്നു. ചടങ്ങില്‍ അഡ്വ. കെ.വി.രമേശന്‍ അധ്യക്ഷനായിരുന്നു.
ടി.പി.നാരായണന്‍, എം.വി.ഗീതാ അബ്ദുള്‍ഗഫൂര്‍, ശ്രീനിവാസന്‍ കരിവെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod