നേട്ടവും കോട്ടവും; മധൂര്‍ പഞ്ചായത്ത് ഭരണമാറ്റത്തിന് സാധ്യതയില്ലാതെ മധൂര്‍
Posted on: 24 Aug 2015
ആരോഗ്യരംഗത്ത് വന്‍ കുതിച്ചുചാട്ടമെന്ന് ബി.ജെ.പി.; ഫണ്ട് തീര്‍ക്കല്‍ പരിപാടിയെന്ന് ലീഗ് 41
* പഞ്ചായത്തിലെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കി.
* മുമ്പ് വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ആയുര്‍വേദ, അലോപ്പതി, ഹോമിയോ ആസ്പത്രി എന്നിവ നിര്‍മിച്ചു.
* ഗ്രാമീണറോഡുകള്‍ 90 ശതമാനവും ഗതാഗതയോഗ്യമാക്കി മാറ്റി. കാര്‍ഷികജോലി ചെയ്യുന്നതിനായി പരിശീലനംനല്‍കിയ 25 അംഗ കര്‍മസേനയെ വാര്‍ഡുകളില്‍ നിയമിച്ചു. ഇവര്‍ പഞ്ചായത്തുപരിധിയിലെ വീടുകളിലെ കാര്ഷികജോലികള് ഏറ്റെടുത്തുനടത്തിവരുന്നു.
* പാടശേഖരസമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും കൃഷിക്കാവശ്യമായ തുരിശും രാസവളങ്ങളും നല്കുന്നു. കാര്‍ഷികമേഖലയ്ക്കായി ജില്ലാ പഞ്ചായത്ത് മാസങ്ങള്‍ക്കുമുമ്പ് ട്രാക്ടര്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
* പ്രധാന ടൗണുകളിലും റോഡുകളിലും തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. പുതിയവ സ്ഥാപിക്കുന്നതിനായി ടെന്‍ഡര്‍ നല്കി.
* മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ബഡ്സ് സ്കൂള്‍ സ്ഥാപിച്ചു.
* അങ്കണവാടികള്‍ക്കായി പുതിയ കെട്ടിടങ്ങള്‍ പണിത് ശിശുസൗഹൃദമാക്കി.
ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു, അതിനായി പ്രവര്‍ത്തിക്കും -മുഹമ്മദ് ഹബീബ്, ചെട്ടുംകുഴി, പ്രതിപക്ഷം, മുസ്ലിം ലീഗ്
* ഫണ്ട് തീര്‍ക്കല്‍ പരിപാടിയല്ലാതെ വേറൊന്നും പഞ്ചായത്തില്‍ നടക്കുന്നില്ല.
* തനത് പരിപാടികള്‍ ആവിഷ്കരിക്കാനോ നടപ്പാക്കാനോ ഭരണസമിതിക്ക് കഴിയുന്നില്ല.
* കൃഷിക്കായി ഗുണനിലവാരമില്ലാത്ത വളം നല്കുന്നു.
* പാടശേഖരസമിതികള്ക്കായി ഫണ്ട് അനുവദിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു.
* 15 വര്‍ഷങ്ങള്‍ക്കുമുമ്പ് തുടക്കമിട്ട കമ്യൂണിറ്റി ഹാളിന്റെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും കഴിഞ്ഞില്ല.
* ടെന്‍ഡര്‍ നല്‍കുന്നതിലെ അഴിമതി കാരണം ഗുണനിലവാരമില്ലാത്ത തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നു.
* തെരുവുവിളക്കുകള്‍ക്ക് ആഴ്ചകളുടെ ആയുസ്സ് മാത്രമാണുണ്ടാകുന്നത്.
* 2013 മുതലുള്ള വാര്‍ധക്യകാല പെന്ഷന് ഇനിയും നല്‍കിയില്ല.
* പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ ഉളിയത്തടുക്കയില്‍ ബസ്സ്റ്റാന്‍ഡ് പണിയാന്‍ ഇനിയും കഴിഞ്ഞില്ല.
* പ്രധാന തീര്‍ഥാടനകേന്ദ്രമായ മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തിനായി പഞ്ചായത്ത് വക വാഹന പാര്‍ക്കിങ് സൗകര്യങ്ങളോ ഭക്തര്‍ക്കായി പ്രാഥമികകാര്യ നിര്‍വഹണത്തിനായി കംഫര്‍ട്ട് സ്റ്റേഷനുകളോ സ്ഥാപിച്ചില്ല.
* യുവാക്കള്‍ക്കായി സ്വയംതൊഴില്‍ സംരംഭങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ല.
* മൂന്ന് അങ്കണവാടികള്‍ക്ക് ഇനിയും കെട്ടിടം നിര്മിക്കാനായുണ്ട്.
ആകെ വാര്‍ഡുകള്‍-20
കക്ഷിനില
ബി.ജെ.പി.-15
മുസ്ലിം ലീഗ്-5
ജനസംഖ്യ-44621
വിസ്തൃതി-26.04 ച. കി.മീ.