വര്‍ണക്കാഴ്ചകളൊരുക്കി മുന്നാട്ട് ഓണംഘോഷയാത്ര
Posted on: 24 Aug 2015
പൊയിനാച്ചി: മുന്നാട് പീപ്പിള്‍സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെയും മുന്നാട് പീപ്പിള്‍സ് എം.ബി.എ. ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും നേതൃത്വത്തില്‍ മുന്നാട്ട് നടന്ന വര്‍ണാഭമായ ഓണാഘോഷ പരിപാടികള്‍ ദൃശ്യവിരുന്നായി. 1500 പേരെ അണിനിരത്തിയുള്ള ഘോഷയാത്രയില്‍ ശിങ്കാരിമേളം, നെയ്യാണ്ടിമേളം, മാവേലിയും വാമനനും, പുലിക്കളി, കേരളീയ കലാരൂപങ്ങള്‍, വള്ളം കലാരൂപങ്ങള്‍ എന്നിവ പൊലിമകൂട്ടി.
ഓണപ്പൂക്കള മത്സരം, വടംവലി മത്സരം, 1500 പേര്‍ക്ക് ഓണസദ്യ എന്നിവയുമുണ്ടായിരുന്നു.
മുന്‍ എം.എല്‍.എ. പി.രാഘവന് ആഘോഷം ഉദ്ഘാടനംചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.കെ.ലൂക്കോസ് അധ്യക്ഷതവഹിച്ചു. ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.അനന്തന്, കോളേജ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.എന്‍.ജഗദീശന് നമ്പ്യാര്‍, പി.ടി.എ. പ്രസിഡന്റ് കെ.വി.ഭാസ്കരന്, വൈസ് പ്രസിഡന്റ് ചന്ദ്രന് തോലിയാട്ട്, എ.വിജയന്, പഷ്പാകരന് ബെണ്ടിച്ചാല്‍, എം.ലതിക, ഓമന നാരായണന്, ഇ.കെ.രാജേഷ്, എം.ബി.എ. ഡയറക്ടര്‍ ഇന്‍-ചാര്‍ജ് വി.കെ.സജിനി, കെ.ആര്.അജിത്കുമാര്‍, സുരേഷ് പയ്യങ്ങാനം, പി.ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.