ചീമേനി എന്‍ജി. കോളേജ് സംഘര്‍ഷം: പതിനഞ്ചോളം പേര്‍ക്കെതിരെ കേസ്‌

Posted on: 24 Aug 2015



ചീമേനി: ചീമേനി എന്‍ജിനീയറിങ് കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ പതിനഞ്ചോളം കെ.എസ്.യു., എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേളെടുത്തു. ക്ലാസ് പ്രതിനിധി തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് സംഘര്‍ഷം.

കഴിഞ്ഞ ദിവസം കോളേജിലെ വിവിധ ബ്ലോക്കുകളില്‍ നടന്ന ഓണാഘോഷത്തിനിടയില്‍ കെ.എസ്.യു., എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ ഇരുവിഭാഗത്തില്‍പ്പെട്ടവര്‍ക്കും പരിക്കേറ്റു.

എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകളും കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കേസുമാണുള്ളത്. മാരകായുധങ്ങളുമായി ആക്രമിച്ചു എന്ന പരാതിയിലാണിത്.

More Citizen News - Kasargod