കാഴ്ചയില്ലാത്തവര്‍ക്കായി ഓണാഘോഷം നടത്തിയും കിറ്റ് നല്കിയും കൂട്ടായ്മ

Posted on: 24 Aug 2015കാസര്‍കോട്: ജില്ലയിലെ കാഴ്ചയില്ലാത്തവര്‍ക്കായി ഓണാഘോഷം നടത്തിയും ഓണക്കിറ്റ് വിതരണം ചെയ്തും നന്മയുടെ കൂട്ടായ്മ. കാസര്‍കോട് സെന്റ് ജോസഫ് പള്ളി ഇടവക ദിനത്തോടനുബന്ധിച്ചാണ് കാഴ്ചയില്ലാത്തവരുടെ സംഘടനയായ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡുമായി ചേര്‍ന്ന് ഓണാഘോഷവും ഓണസദ്യവും ഓണക്കിറ്റ് വിതരണവും നടന്നത്. കാഴ്ചയില്ലാത്ത അറുപത് പേര്‍ക്കാണ് ഓണക്കിറ്റ് വിതരണം നടത്തിയത്. ഇടവക വികാരി ഫാ.മാണി മേല്‍വെട്ടം അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.രാജന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് സതീശന്‍ ബേവിഞ്ച, ഫാ.ആന്റണി വെട്ടിയാനിക്കല്‍, ഫ്രന്‍സിസ് കണ്ണംകുളം ബെന്നി പറകൊട്ടിയേല്‍ എന്നിവര്‍ സംസാരിച്ചു. സെന്റ് ജോസഫ് ഇടവകദിനവും ഓണാഘോഷവും ഇടവകയിലെ മുതിര്‍ന്ന അംഗങ്ങള്‍ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വിവിധ ഓണക്കളികളും മത്സരങ്ങളും ഇതിന്റെ ഭാഗമായി നടന്നു.

More Citizen News - Kasargod