മികച്ച സര്‍ക്കാര്‍ സ്ഥാപനത്തിനുള്ള അവാര്‍ഡ് ചിറ്റാരിക്കാല്‍ പ്രാഥമികാരോഗ്യകേന്ദ്രം ഏറ്റുവാങ്ങി

Posted on: 24 Aug 2015



ചിറ്റാരിക്കാല്‍: പച്ചക്കറിക്കൃഷി നടത്തിയ മികച്ച സര്‍ക്കാര്‍ സ്ഥാപനത്തിനുള്ള സംസ്ഥാനസര്‍ക്കാറിന്റെ അവാര്‍ഡ് ചിറ്റാരിക്കാല്‍ പ്രാഥമികാരോഗ്യകേന്ദ്രം ഏറ്റുവാങ്ങി. സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ് ചിറ്റാരിക്കാല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് ലഭിച്ചത്. കണ്ണൂരില്‍ നടന്ന ചടങ്ങ് കൃഷിമന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഉണ്ണിരാജയില്‍നിന്ന് ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ കോളിയാട്ട് ഏറ്റുവാങ്ങി. 15,000 രൂപയും പ്രശസ്തി പത്രവുമാണ് ലഭിച്ചത്.

More Citizen News - Kasargod