തെങ്ങുകയറ്റത്തിലെ കേമത്തി സീമ
Posted on: 24 Aug 2015
ചെറുവത്തൂര്‍: പുരുഷതൊഴിലാളികളെ വെല്ലുന്ന വേഗതയില്‍ കിനാനൂര്‍-കരിന്തളം ഗ്രാമപ്പഞ്ചായത്തിലെ എം.സീമ തെങ്ങില്‍ കയറി ഒന്നാം സമ്മാനര്‍ഹയായി.
കുടുംബശ്രീ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല മത്സരത്തില്‍ 37.4 സെക്കന്‍ഡില്‍ 10 മീറ്റര്‍ കയറിയാണ് സീമ ഒന്നാം സ്ഥാനത്തെത്തിയത്. 37.8 സെക്കന്ഡെടുത്ത കുറ്റിക്കോല്‍ ഗ്രാമപ്പഞ്ചായത്തിലെ ടി.ബിന്ദു രണ്ടാം സ്ഥാനം നേടി.
പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടന്ന മത്സരത്തില്‍ എട്ട് ഗ്രാമപ്പഞ്ചായത്തുകളെ പ്രതിനിധാനം ചെയ്ത് എട്ടുപേര്‍ പങ്കെടുത്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വി.രമണി ഉദ്ഘാടനം ചെയ്തു. തെങ്ങ് കയറ്റയന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തത് കാണികള്‍ക്കും മത്സരിക്കാനെത്തിയവര്‍ക്കും കാണികള്‍ക്കും കൗതുകമായി.