പുസ്തകചര്‍ച്ച 30-ന്‌

Posted on: 23 Aug 2015



കാഞ്ഞങ്ങാട്: പി. സ്മാരകസമിതിയില്‍ 30-ന് ഇ.വി.അശോകന്റെ 'സൗന്ദര്യം' എന്ന നോവലിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കും. പല്ലവ നാരായണന്‍ വിഷയാവതരണം നടത്തും. പദ്മനാഭന്‍ ബ്ലാത്തൂര്‍ മുഖ്യാതിഥിയായിരിക്കും.

വ്യാപാരികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്കണം
മടിക്കൈ:
വ്യാപാരികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കണമെന്നും പെന്‍ഷന്‍ 1000 രൂപയാക്കണമെന്നും വ്യാപാരി വ്യവസായിസമിതി മടിക്കെ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
പി.നാരായണന്‍ ഉദ്ഘാടനംചെയ്തു. വി.കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ശോഭാ ബാലന്‍ മാണിയാട്ട്, ഉദയകുമാര്‍ പാലായി, എം.രാജന്‍, ശശീന്ദ്രന്‍ മടിക്കൈ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod