ഓണാഘോഷം

Posted on: 23 Aug 2015



വെള്ളിക്കോത്ത്: യങ്‌മെന്‍സ് ക്ലബ്ബിന്റെയും എ.എം.കരുണാകരന്‍ നായര്‍ പദ്മിനിയമ്മ ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളമത്സരവും ഓണസദ്യയും ഉണ്ടായിരുന്നു.

തൊഴില്‍രഹിതവേതനം

കാഞ്ഞങ്ങാട്:
കാഞ്ഞങ്ങാട് നഗരസഭയിലെ തൊഴില്‍രഹിതവേതനം 24, 25, 26 തീയതികളില്‍ രാവിലെ 10.30മുതല്‍ മൂന്നുവരെ ഓഫീസില്‍നിന്ന് വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.

പാടത്തിലേക്ക് പാത വേണമെന്ന്
പാടശേഖരസമിതി

കാഞ്ഞങ്ങാട്:
മുണ്ടന്‍കടവ് പാടത്തിലേക്ക് ട്രാക്ടര്‍ പാത്ത് കം ബ്രിഡ്ജ് അനുവദിക്കണമെന്ന് പാടശേഖര നെല്ലുത്പാദകസമിതി യോഗം ആവശ്യപ്പെട്ടു. 198 ഏക്കറോളം വരുന്ന പാടശേഖരം ഗതാഗതസൗകര്യമില്ലാത്തതിന്റെ പേരില്‍ ഇപ്പോള്‍ തരിശിട്ടിരിക്കുകയാണ്.
വയലിലേക്ക് ട്രാക്ടര്‍, ടില്ലര്‍ എന്നിവ എത്തിക്കുന്നതിനും അടിസ്ഥാന സൗകര്യത്തിനുമായി അരയിപ്പുഴയ്ക്ക് മുണ്ടന്‍കടവില്‍ പാലവും റോഡും അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് എം.എല്‍.എ.ക്കും കൃഷിമന്ത്രിക്കും നിവേദനംനല്കാന്‍ യോഗം തീരുമാനിച്ചു.

More Citizen News - Kasargod