സമാധാന പോസ്റ്റര്‍രചനാമത്സരം
Posted on: 23 Aug 2015
നീലേശ്വരം: നോര്‍ത്ത് ലയണ്‍സ് ക്ലബ് ജില്ലാതല സമാധാന പോസ്റ്റര്‍രചനാമത്സരം സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമരസേനാനി കെ.ആര്.കണ്ണന് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് നന്ദകുമാര്‍ കോറോത്ത് അധ്യക്ഷത വഹിച്ചു. പി.വി.ശ്രീധരന്, പി.കരുണാകരന് എന്നിവര്‍ സംസാരിച്ചു. യു.പി. വിഭാഗത്തില്‍ പി.ആതിര (ക്രൈസ്റ്റ് സി.എം.ഐ. പബ്ലിക് സ്കൂള്‍, കാഞ്ഞങ്ങാട്), സുബിന് ജീവന് (നീലേശ്വരം സെന്റ് ആന്‍സ് എ.യു.പി. സ്കൂള്‍), പി.വി.മേഘ (കാഞ്ഞങ്ങാട് എല്‍.എഫ്.ജി. എച്ച്്.എസ്.എസ്.), എല്‍.പി. വിഭാഗത്തില്‍ ദേവിക പ്രകാശ്, പി.വി.രമീഷ (ഇരുവരും നീലേശ്വരം ചിന്മയവിദ്യാലയം), ശ്രീനന്ദ് (നീലേശ്വരം ഗവ. എല്‍.പി. സ്കൂള്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
കാലിത്തീറ്റ സഹായധന വിതരണം
നീലേശ്വരം: ജില്ലാ പഞ്ചായത്തിന്റെ ജില്ലാതല കാലിത്തീറ്റ സഹായധന വിതരണം ആഗസ്ത് 24-ന് ഉച്ചയ്ക്ക് രണ്ടിന് കാലിച്ചാമരം ക്ഷീരസഹകരണസംഘത്തില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും.
വിളക്കുകുറിക്കല് ചടങ്ങ് ഇന്ന്
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ അയ്യപ്പഭജനമന്ദിരത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ വിളക്കുകുറിക്കല് ചടങ്ങും സംഘാടകസമിതി ഓഫീസ് ഉദ്ഘാടനവും ഞായറാഴ്ച 11ന് നടക്കും.
സംഘാടകസമിതി ഓഫീസ് തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനംചെയ്യും. നന്ദകുമാര്‍ മൂലയില്‍ ചടങ്ങിന് കാര്‍മികത്വം വഹിക്കും. കെ.വെളുത്തമ്പു അധ്യക്ഷത വഹിക്കും.