അനധികൃതമായ കേബിള്‍ ടി.വി. ഉപകരണങ്ങള്‍ നീക്കം ചെയ്യും
Posted on: 23 Aug 2015
പെരിയ: പെരിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കരാര്‍ പുതുക്കാതെയോ അനധികൃതമായോ വൈദ്യുതത്തൂണുകളില്‍ ഘടിപ്പിച്ചിട്ടുള്ള എല്ലാ കേബിള്‍ ടി.വി. സാധനസാമഗ്രികളും 31-ന് മുമ്പായി നിയമവിധേയമാക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. അല്ലാത്തപക്ഷം ഒരറിയിപ്പും നല്‍കാതെ അഴിച്ചുമാറ്റുന്നതാണ്. ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ ഉടമസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്ന് ഇലക്ട്രിസിറ്റി സെക്ഷന്‍ അധികൃതര്‍ അറിയിച്ചു.