ജില്ലാ ഖൊ-ഖൊ: അച്ചാംതുരുത്തി പ്രിയദര്‍ശിനിയും അംബിക പാലക്കുന്നും ജേതാക്കള്‍
Posted on: 23 Aug 2015
നീലേശ്വരം: ജില്ലാ ഖൊ-ഖൊ അസോസിയേഷന് സംഘടിപ്പിച്ച ജില്ലാ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗത്തില്‍ അച്ചാംതുരുത്തി പ്രിയദര്‍ശിനിയും വനിതാ വിഭാഗത്തില്‍ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളും ജേതാക്കളായി. പുരുഷവിഭാഗത്തില്‍ മേക്കാട്ട് സുഭാഷും വനിതാവിഭാഗത്തില്‍ അച്ചാംതുരുത്തി പ്രിയദര്‍ശിനിയും രണ്ടാംസ്ഥാനം നേടി. പുരുഷവിഭാഗത്തില്‍ പാലക്കുന്ന് അംബികയും വനിതാവിഭാഗത്തില്‍ സൗത്ത് തൃക്കരിപ്പൂര്‍ ഗവ. വി.എച്ച്.എസ്.എസ്സും മൂന്നാംസ്ഥാനം നേടി. ചാമ്പ്യന്‍ഷിപ്പ് മേക്കാട് ഗവ. വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ എം.രാജശേഖരന് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി.ശ്രീധരന് അധ്യക്ഷത വഹിച്ചു. കെ.സുനില്‍കുമാര്‍, പി.ഗംഗാധരന്, കെ.അജയന് എന്നിവര്‍ സംസാരിച്ചു.