ചുമട്ടുതൊഴിലാളികള്‍ മാര്‍ച്ച് നടത്തി

Posted on: 23 Aug 2015



നീലേശ്വരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹെഡ്‌ലോഡ് ആന്‍!ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റി നീലേശ്വരം ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. വി.വി.സുകുമാരന്‍ അധ്യക്ഷതവഹിച്ചു. കെ.വി.കുഞ്ഞിക്കൃഷ്ണന്‍, ഇ.കെ.ചന്ദ്രന്‍, എം.കെ.അജയന്‍, സി.സി.മധു, കെ.നാരായണന്‍, ടി.ഗംഗാധരന്‍, കെ.മനോജ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod