ജൈവകൃഷി ചന്ത തുടങ്ങി

Posted on: 23 Aug 2015



മഞ്ചേശ്വരം: സഹകരണവകുപ്പിന്റെ 'സുവര്‍ണകേരളം' പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം സര്‍വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി വിപണനകേന്ദ്രം തുടങ്ങി. ഹൊസങ്കടി റെയില്‍വേഗേറ്റിനു സമീപമാണ് വിപണനകേന്ദ്രം. മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് മുഷ്‌റത്ത് ജഹാന്‍ ജൈവപച്ചക്കറി ചന്ത ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് യു.എം.അനന്ത അധ്യക്ഷത വഹിച്ചു. ബി.വി.രാജന്‍, രാമദാസ്, ഡോ. കെ.എ.ഖാദര്‍, ചന്ദപ്പ മാസ്റ്റര്‍, എസ്.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod