ജോബ് ഫെയര്‍ റജിസ്ട്രേഷന് നാളെ
Posted on: 23 Aug 2015
കാസര്‍കോട്: കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ ജോബ് ഫെയര്‍ നിയുക്തി-2015 ഡ്രൈവ് സപ്തംബര്‍ 21-ന് തലശ്ശേരി ക്രൈസ്റ്റ് കോളേജില്‍ നടത്തും. 24-ന് ഇതിനുള്ള റജിസ്ട്രേഷന് കാഞ്ഞങ്ങാട് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ സഹിതം ഹാജരായി റജിസ്റ്റര്‍ചെയ്യണം. റജിസ്ട്രേഷന് ഫീസ് 250 രൂപ. ഫോണ്‍: 0497 2707610.