ജില്ലാ പഞ്ചായത്തിന്റെ ഓണാഘോഷം
Posted on: 23 Aug 2015
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന ഓണാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി.രാജ്മോഹന്‍, സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍മാരായ ഓമന രാമചന്ദ്രന്, പ്രമീള സി.നായ്ക്, മമത ദിവാകര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.ജാസ്മിന്, പി.കുഞ്ഞിരാമന്, എല്‍.എസ്.ജി.ഡി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.വി.ഷംസുദ്ദീന്, ജില്ലാ ശുചിത്വമിഷന് കോ ഓര്‍ഡിനേറ്റര്‍ പി.വി.രാധാകൃഷ്ണന്, പി.എ.യു. ജില്ലാ വനിതാക്ഷേമ ഓഫീസര്‍ എം.ലളിത, ജില്ലാ സാക്ഷരതാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു എന്നിവര്‍ സംസാരിച്ചു. ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങളും ഓണസദ്യയും നടന്നു.