അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമം കൊണ്ടുവരണം
Posted on: 23 Aug 2015
കഞ്ഞങ്ങാട്: വര്‍ധിച്ചുവരുന്ന അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമം കൊണ്ടുവരണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ഡോ. നരേന്ദ്ര ധബോല്‍ക്കറെ യോഗം അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ഗോപാലന് അനുസ്മരണപ്രഭാഷണം നടത്തി. കൃഷ്ണന് കുട്ടമത്ത് അധ്യക്ഷതവഹിച്ചു. എം.രമേശന്, കെ.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
അധ്യാപക ഒഴിവ് കാഞ്ഞങ്ങാട്: കാലിച്ചാനടുക്കം ഗവ. ഹൈസ്കൂളില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) ഒഴിവുണ്ട്. അഭിമുഖം 25-ന് രാവിലെ 11ന്.