സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ -എന്‍.ജി.ഒ. അസോസിയേഷന്‍

Posted on: 23 Aug 2015
തൃക്കരിപ്പൂര്‍: പ്രതിഷേധക്കുറിപ്പുപോലും ഇറക്കാതെ സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ അനുവദിച്ചുതന്ന സര്‍ക്കാറാണ് ഉമ്മന്‍ചാണ്ടി നയിക്കുന്ന യു.ഡി.എഫ്. മന്ത്രിസഭയെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പ്രദീപ് താമരക്കുടി അഭിപ്രായപ്പെട്ടു.

എന്‍.ജി.ഒ. അസോസിയേഷന്‍ തൃക്കരിപ്പൂര്‍ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് ആര്‍.മധുസൂദനന്‍ അധ്യക്ഷതവഹിച്ചു. സി.രവി, പി.വി.രമേശന്‍, പി.വി.രാജഗോപാലന്‍, കെ.സി.സുജിത്കുമാര്‍, കെ.വി.ഭക്തവത്സലന്‍, എം.പി.കുഞ്ഞിമൊയ്തീന്‍, വി.വി.സുകുമാരന്‍, കെ.വി.രാജീവന്‍, പി.വി.അമൃത്രാജ് എന്നിവര്‍ സംസാരിച്ചു.

മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട നോര്‍ത്ത് തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസര്‍ കെ.രമേഷ്, പൂരക്കളിയില്‍ മികവിനുള്ള അംഗീകാരം ലഭിച്ച ആരോഗ്യവകുപ്പിലെ സുരേന്ദ്രന്‍ പണിക്കര്‍ എന്നിവരെ അനുമോദിച്ചു. പ്രതിനിധിസമ്മേളനം വി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പി.വി.സുനില്‍കുമാര്‍, എം.ശ്രീനിവാസന്‍, പ്രകാശന്‍ കൊട്ടറ, ഒ.ടി.സല്‍മത്ത്, എസ്.എം.രജനി, കെ.ബാബു, കെ.ഭാര്‍ഗവി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod