'കാരുണ്യസ്​പര്‍ശം' കണ്ണുപരിശോധനാ ക്യാമ്പ് ഇന്ന്‌

Posted on: 23 Aug 2015



കാസര്‍കോട്: കാസര്‍കോട് ജി.എച്ച്.എസ്.എസ്സില്‍ മാതൃഭൂമി സീഡിന്റെയും സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെയും നേതൃത്വത്തില്‍ റോട്ടറി ക്ലബ്് കാസര്‍കോടിന്റെ സഹകരണത്തോടെ പരവനടുക്കം വൃദ്ധമന്ദിരത്തില്‍ ഞായറാഴ്ച സൗജന്യ കണ്ണുപരിശോധനാ ക്യാമ്പ് നടത്തും.
രാവിലെ ഒമ്പതരയ്ക്ക് ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ് പ്രസിഡന്റ് ടി.പി.യൂസഫ് അധ്യക്ഷതവഹിക്കും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍ മുഖ്യാതിഥിയാകും.

More Citizen News - Kasargod