ഐ.എന്‍.ടി.യു.സി. നേതൃത്വ പരിശീലന ക്യാമ്പ് തുടങ്ങി

Posted on: 23 Aug 2015ചെറുവത്തൂര്‍: ഐ.എന്‍.ടി.യു.സി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദ്വിദിന നേതൃത്വ പരിശീലനക്യാമ്പ് ചെറുവത്തൂര്‍ കാടങ്കോട്ട് തുടങ്ങി. വിവിധ മേഖലകളിലെ തൊഴിലാളിസംഘടനാ നേതാക്കളും ഭാരവാഹികളും പങ്കെടുക്കുന്ന ക്യാമ്പ് ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ ഉദ്ഘാടനംചെയ്തു.
വി.നാരായണന്‍ അധ്യക്ഷതവഹിച്ചു. കെ.വെളുത്തമ്പു, അഡ്വ. എം.സി.ജോസ്, കെ.നീലകണ്ഠന്‍, ശാന്തമ്മ ഫിലിപ്പ്, രാധാകൃഷ്ണന്‍ നായര്‍, പി.കെ.ഫൈസല്‍, ബാലകൃഷ്ണന്‍ പെരിയ, കെ.വി.സുധാകരന്‍, പി.വി.സുരേഷ്, സി.പി.കൃഷ്ണന്‍, പി.ജി.ദേവ്, വി.വി.ചന്ദ്രന്‍, കെ.എം.ശ്രീധരന്‍, എ.എ.റഹിംഹാജി എന്നിവര്‍ സംസാരിച്ചു.
.
തൊഴില്‍മേഖല ചൂഷണാധിഷ്ഠിതമാക്കി മാറ്റുകയും തൊഴിലാളികളെ അടിമകളാക്കിമാറ്റുകയും ചെയ്യുന്ന നയങ്ങളും നിയമങ്ങളുമാണ് ഭരണകൂടമുണ്ടാക്കുന്നതെന്ന് ഐ.എന്‍.ടി.യു.സി. കുറ്റപ്പെടുത്തി. ഈ സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യാനും ദിശാബോധമുള്ള നേതൃനിരയെ വളര്‍ത്തിയെടുക്കാനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി.
ക്യാമ്പ് ഞായറാഴ്ച വൈകിട്ട് സമാപിക്കും.

More Citizen News - Kasargod