വാര്‍ത്തവായനയില്‍ പെണ്കുത്തക
Posted on: 22 Aug 2015
നീലേശ്വരം: ബങ്കളം കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്കൂള്‍ സാമൂഹികശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ഉപജില്ലാ സ്കൂള്‍ വാര്‍ത്താവായന മത്സരത്തില്‍ പങ്കെടുക്കാനെത്തിയത് മുഴുവന്‍ പെണ്‍കുട്ടികള്‍. 'മാതൃഭൂമി' പത്രത്തിലെ വാര്‍ത്തകള്‍ മികച്ച രീതിയിലാണ് മുഴുവന്‍പേരും വായിച്ചത്.
എസ്.മേദിനി (കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ്.), പി.സീതാലക്ഷ്മി (കക്കാട്ട് ഗവ. എച്ച്.എസ്.എസ്.), അശ്വതി (അട്ടേങ്ങാനം ഗവ. എച്ച്.എസ്.എസ്.) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എം.കെ.രാജശേഖരന് മത്സരം ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകന് ഇ.പി.രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന് സെക്രട്ടറി ടി.വി.പ്രദീപ്കുമാര്‍ , പി.മോഹനന്, മനോജ് മാത്യു, കെ.ഷംസുദ്ദീന്, വിധി കര്‍ത്താക്കളായ കെ.ബാലചന്ദ്രന്, കെ.വി.ഗണേശ്കുമാര്‍ , ശ്യാംബാബു വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ഇ.പി.രാജഗോപാലന്‍ സമ്മാനം വിതരണം ചെയ്തു.