ശ്രീനാരായണഗുരു ജയന്തി ആഘോഷം
Posted on: 22 Aug 2015
നീലേശ്വരം: തീര്‍ഥങ്കര ഗുരുമന്ദിരത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഗസ്ത് 30-ന് ആഘോഷിക്കും. പുലര്‍ച്ചെ മുതല്‍ വിശേഷാല്‍ ഗുരുപൂജ, രാവിലെ ഗുരുജയന്തി ആഘോഷ സമ്മേളനം, ഉന്നതവിജയികള്‍ക്കുള്ള അനുമോദനം, ഗുരുപൂജ , പായസവിതരണം എന്നിവ നടക്കും. എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് ടി.കെ.കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. ടി.രാഘവന്, കെ.രാമകൃഷ്ണന്, ടി.ഗംഗാധരന്, ടി.കുഞ്ഞികൃഷ്ണന്, ടി.ദാമോദരന്‍, പ്രമോദ് കരുവളം, ശാന്താ കൃഷ്ണന്, ഗീതാ സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.