തേജസ്വിനി സഹകരണ ആസ്പത്രി; എം.രാജഗോപാലന്‍ ചെയര്മാന്
Posted on: 22 Aug 2015
നീലേശ്വരം: തേജസ്വിനി സഹകരണ ആസ്പത്രി ഭരണസമിതിയിലേക്ക് സി.പി.എം. സ്ഥാനാര്‍ഥികളെ എതിരില്ലാതെ തിരഞ്ഞെടുത്തു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.രാജഗോപാലനെ ആസ്പത്രി ചെയര്‍മാനായി തിരഞ്ഞെടുത്തു. കരുവക്കാല്‍ ദാമോദരനാണ് വൈസ് ചെയര്മാന്. സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്, കെ.കുഞ്ഞിരാമന് എം.എല്‍.എ., കെ.ബാലകൃഷ്ണന്, കൊട്ടറ വാസുദേവ്, കെ.പി.വത്സലന്‍, ജോസ് പതാല്‍, ബേബി ബാലകൃഷ്ണന്, ടി.വി.ശാന്ത, വി.വി.രത്നാവതി, കെ.പി.രവീന്ദ്രന്, പി.ചന്ദ്രന്, കെ.വിശ്വനാഥന്, കെ.രാമചന്ദ്രന് എന്നിവര്‍ ഡയരക്ടര്‍മാരാണ്. ജില്ലാ സെക്രട്ടറിയും മുന്‍ എം.എല്‍.എ.യുമായ കെ.പി.സതീഷ് ചന്ദ്രനാണ് നിലവിലുള്ള ചെയര്മാന്.