പൂക്കളവും ഓണസദ്യയും ഒരുക്കി ഓണാഘോഷം

Posted on: 22 Aug 2015നീലേശ്വരം: വൈവിധ്യമാര്‍ന്ന പരിപാടിയും വിഭവസമൃദ്ധമായ സദ്യയും ഒരുക്കി വിദ്യാലയങ്ങളില്‍ ഓണം ആഘോഷിച്ചു. പൂക്കളവും കസേരകളിയും സുന്ദരിക്ക് പൊട്ടുതൊടലും ചട്ടിറെയ്‌സും വിദ്യാലയങ്ങളില്‍ ഓണസ്മരണകള്‍ ഉയര്‍ത്തി.
തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷം പി.ടി.എ. പ്രസിഡന്റ് പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം എം.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ പി.ടി.വിജയന്‍ അധ്യക്ഷത വഹിച്ചു.
തീര്‍ഥങ്കര ശ്രീനാരായണ വിദ്യാലയത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഗുരുമന്ദിരത്തിലെ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയ്ക്ക് മുന്നില്‍ പൂക്കളം തീര്‍ത്തു. പ്രഥമാധ്യാപകന്‍ കെ.ബാലഗോപാലന്‍ പ്രഭാഷണം നടത്തി.
പാറപ്പള്ളി പി.വി.എം. പബ്ലൂക്ക് സ്‌കൂളില്‍ പ്രഥമാധ്യാപകന്‍ കെ.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഷിനി ഷാജി അധ്യക്ഷത വഹിച്ചു. നീലേശ്വരം എന്‍.കെ.ബി.എം. എ.യു.പി. സ്‌കൂള്‍, കോട്ടപ്പുറം ഗവ. വി.എച്ച്.എസ്., നീലേശ്വരം രാജാസ് എച്ച്.എസ്.എസ്., പടന്നക്കാട് എസ്.എന്‍. എ.യു.പി. സ്‌കൂള്‍, നീലേശ്വരം ഗവ. എല്‍.പി. സ്‌കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണമാഘോഷിച്ചു.

More Citizen News - Kasargod