കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആയുര്‍മിത്ര പദ്ധതിക്ക് തുടക്കമായി
Posted on: 22 Aug 2015
ചീമേനി: ഔഷധച്ചെടികള്‍ ഓരോവീട്ടിലും വെച്ചുപിടിപ്പിച്ച് കയ്യൂരിനെ ആയുര്‍വേദ ഗ്രാമമാക്കാനുള്ള ആയുര്‍മിത്ര പദ്ധതിക്ക് തുടക്കമായി. കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പദ്ധതി കെ.കുഞ്ഞിരാമന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
മൂവായിരത്തോളം ഔഷധച്ചെടികളും ഒരു ലക്ഷത്തോളം വിത്തുകളുമാണ് വിതരണം ചെയ്യുന്നത്. ഔഷധച്ചെടികള്‍ വെച്ചുപിടിപ്പിച്ച് ആവശ്യത്തിന് ലഭ്യമാക്കുകയാണ് ലക്ഷ്യം. നീലേശ്വരം കടിഞ്ഞിമൂലയിലെ പി.വി.ദിവാകരനാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
ചടങ്ങില്‍ എം.രാജഗോപാലന്‍ അധ്യക്ഷനായിരുന്നു. കയ്യൂര്‍-ചീമേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ബാലകൃഷ്ണന്, കെ.വി.കൃഷ്ണന്, പി.വി.ദിവാകരന്, സജീവ് കര്‍ത്ത, ടി.ദാമോദരന്‍, എം.ശാന്ത, പി.പി.പവിത്രന്, പി.സുരേഷ് എന്നിവര്‍ സംസാരിച്ചു.