നവോദയ വിദ്യാലയ ഹൈദരാബാദ് മേഖല ഷട്ടില്‍ ബാഡ്മിന്റണ്‍ മീറ്റിന് തുടക്കമായി
Posted on: 22 Aug 2015
പെരിയ: നവോദയ വിദ്യാലയ ഹൈദരാബാദ് മേഖല 28-ാമത് ഷട്ടില്‍ ബാഡ്മിന്റണ്‍ മീറ്റ് പെരിയ നവോദയ വിദ്യാലയത്തില്‍ തുടങ്ങി. കേരളത്തിലെ കണ്ണൂര്‍, എറണാകുളം ക്ലസ്റ്ററുകള്‍ക്ക് പുറമെ ഷിമോഗ, ഗദക്ക്, ബെംഗളൂരു, ഗുണ്ടൂര്‍, ആദിലാബാദ് ക്ലസ്റ്ററുകളും പ്രകാശം ക്ലസ്റ്ററും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ ക്ലസ്റ്ററുകളില്‍ നിന്നായി 192 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തി. ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ ദേവിദാസ് മീറ്റ് ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ മൂഡ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ രാമചന്ദ്രന്, വേണുഗോപാലന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ.എം.വിജയകൃഷ്ണന് അധ്യക്ഷനായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ മിനി സോമന് സ്വാഗതവും പി.രാജേഷ് നന്ദിയും പറഞ്ഞു.