നര്‍ക്കിലക്കാട് ബസ് സ്റ്റാന്‍ഡ് തുറന്നു
Posted on: 22 Aug 2015
വെള്ളരിക്കുണ്ട്: നര്‍ക്കിലക്കാട് ബസ് സ്റ്റാന്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സി.ദാമോദരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഹരീഷ് പി.നായര്‍, എം.ജാനു, സി.പി.ബാബു, ജോയ് ജോസഫ്, ഗിരിജ വിജയന്, പി.ആര്.ചാക്കോ, എം.കെ.ഭാസ്കരന്, എ.സി.ജോസ്, പ്രസീത രാജന്, ജാതിയില്‍ അസൈനാര്‍, ടി.സി.രാമചന്ദ്രന്, ലക്ഷ്മി ഭാസ്കരന് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.വര്‍ക്കി സ്വാഗതവും എ.വി.ശാന്ത നന്ദിയും പറഞ്ഞു.