സ്കൂള്‍ മൈതാനത്തിന്റെ ഭിത്തി ഇടിഞ്ഞു
Posted on: 22 Aug 2015
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍മൈതാനത്തിന്റെ ഭിത്തിയിടിഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ്, കരിങ്കല്ലും കോണ്‍ക്രീറ്റും ചെയ്തു നിര്‍മിച്ച വശം ഇടിഞ്ഞത്. 12 മീറ്റര്‍ ഉയരമുള്ള ഭിത്തി 50 മീറ്ററോളം നീളത്തില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ഭിത്തിയോട് ചേര്‍ന്നുണ്ടായിരുന്ന മൂന്ന് തെങ്ങുകള്‍ ഇതോടൊപ്പം നിലംപൊത്തി.
ഭിത്തിയോടുചേര്‍ന്ന് ബസ് കാത്തിരിപ്പുകേന്ദ്രമുണ്ട്. ഉച്ചയായതുകൊണ്ടും സ്കൂള്‍ പ്രവൃത്തി സമയമായതുകൊണ്ടും അപകടസമയത്ത് ഇവിടെ ആരുമുണ്ടായിരുന്നില്ല. ഇതുമൂലം അപകടം ഒഴിവായി. 35 ലക്ഷത്തിലധികം രൂപയുടെ നഷ്ടം വന്നതായി കണക്കാക്കുന്നു. നിര്‍മാണത്തിലെ അപാകമാണ് ഭിത്തിയിടിയാന്‍ കാരണമായതെന്ന് ആക്ഷേപമുണ്ട്