അജാനൂര്‍ തുറമുഖം യാഥാര്‍ഥ്യമാക്കും -മന്ത്രി ബാബു

Posted on: 22 Aug 2015



കാഞ്ഞങ്ങാട്: അജാനൂര്‍ മത്സ്യബന്ധന തുറമുഖം യാഥാര്‍ഥ്യമാക്കുമെന്ന് ഫിഷറീസ് മന്ത്രി കെ.ബാബു പറഞ്ഞു. മീനാപ്പീസ് ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുറമുഖത്തിനായുള്ള പരിസ്ഥിതി പഠന റിപ്പോര്‍ട്ടും മാതൃകാ പഠന റിപ്പോര്‍ട്ടും തയ്യാറാക്കുന്നതിന് 53 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കും പട്ടികജാതി വിഭാഗത്തിന് ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭ്യമാക്കും. ആനൂകൂല്യങ്ങള്‍ ഇ ഗ്രാന്റ് പദ്ധതിയില്‍ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ, വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, തീരദേശ വികസന കോര്‍പ്പറേഷന്‍ അംഗം അഡ്വ. യു.എസ്.ബാലന്‍, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.ജാനകിക്കുട്ടി, നഗരസഭ കൗണ്‍സിലര്‍ പി.കെ.മുഹമ്മദ്കുഞ്ഞി, ഡി.ഇ.ഒ. സൗമിനി കല്ലത്ത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പത്മനാഭന്‍, പി.ടി.എ. പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍, തീരദേശ വികസന കോര്‍പ്പറേഷന്‍ റീജണല്‍ മാനേജര്‍ കെ.രഘു, പ്രഥമാധ്യാപിക ആനി സിറിയക്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod