മയ്യിച്ചയില്‍ ജീപ്പ് കുഴിയിലേക്ക് മറിഞ്ഞു
Posted on: 22 Aug 2015
ചെറുവത്തൂര്‍: മയ്യിച്ചയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ജീപ്പ് ദേശീയപാതയില്‍നിന്ന് കുഴിയിലേക്ക് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന രണ്ടുപേര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സമീപത്തെ വീട്ടില്‍നിന്ന് ഓടിയെത്തിയ യുവാവാണ് ഇവരെ രക്ഷപ്പെടുത്തിയത്.
മയ്യിച്ചയില്‍ അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ദേശീയപാത വെള്ളിയാഴ്ച ഉപരോധിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്നുദിവസത്തിനകം സുരക്ഷാപ്രവൃത്തി തുടങ്ങുമെന്ന റവന്യൂ-പൊതുമരാമത്ത് വകുപ്പ് അധികൃരുടെ ഉറപ്പിനെത്തുടര്‍ന്നാണ് സമരത്തില്‍നിന്ന് പിന്നാക്കം പോയത്.