എല്‍.ഡി.എഫ്. ധര്‍ണ നടത്തി
Posted on: 22 Aug 2015
മുള്ളേരിയ: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എല്‍.ഡി.എഫ്. പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. മുളിയാര്‍, ദേലംപാടി, കുമ്പഡാജെ, കാറഡുക്ക, ബെള്ളൂര്‍ എന്നീ പഞ്ചായത്തുകളിലേക്കാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
മുളിയാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഇക്ബാല്‍ മാളിക, വി.നാരായണന്, എം.മാധവന്, എം.ഗോപാലന് മണിയാണി, വൈ.ജനാര്ദനന്, പി.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ദേലംപാടി പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് സി.പി.എം. ഏരിയ സെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്തു. എ.പി.കുശലന്, കെ.രാഘവന്, സി.ജെ.തോമസ്, എ.മുസ്തഫ എന്നിവര്‍ സംസാരിച്ചു. ബെള്ളൂര്‍ പഞ്ചായത്തിലേക്ക്് നടത്തിയ മാര്‍ച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. എ.കെ.കുശലന്, എം.ഗോപാലന്, സീതരാമ റൈ, ബാബു അനക്കള എന്നിവര്‍ സംസാരിച്ചു.
കാറഡുക്ക പഞ്ചായത്തിലേക്ക് നടന്ന മാര്‍ച്ച് ഏരിയ കമ്മിറ്റിയംഗം സി.കെ.കുമാരന് ഉദ്ഘാടനം ചെയ്തു. കെ.ശങ്കരന്, എം.സുകുമാരന്‍, എം.കൃഷ്ണന്, കെ.നാസര്‍, എ.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കുമ്പഡാജെ പഞ്ചായത്തിനുമുന്നില്‍ പി.എന്‍.ആര്.അമ്മണ്ണായ ഉദ്ഘാടനം ചെയ്തു. ടി.നാരായണന് നമ്പ്യാര്‍, സി.എച്ച്.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.