ബി.എം.എസ്. പദയാത്ര നടത്തി

Posted on: 22 Aug 2015



പൊയിനാച്ചി: 'വിവാദരഹിത കേരളം, വികസനോന്മുഖ കേരളം' എന്ന സന്ദേശവുമായി ബി.എം.എസ്. ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി. പൊയിനാച്ചി പറമ്പില്‍ ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് പി.ഗോപാലന്‍ നായര്‍ ജാഥാ ക്യാപ്റ്റന്‍ വിനോദ് അണിഞ്ഞയ്ക്ക് പതാക കൈമാറി ഉദ്ഘാടനംചെയ്തു. ടി.കൃഷ്ണന്‍, ജില്ലാ സെക്രട്ടറി സത്യനാഥ്, മേഖലാ പ്രസിഡന്റ് കൊറഗന്‍, പവിത്രന്‍, വി.ബാബു, ഹരീഷ് പറമ്പ്, രാമകൃഷ്ണന്‍, ചന്ദ്രന്‍ അരയാലിങ്കാല്‍, പുഷ്പലത, സദാനന്ദ, പ്രിയ എന്നിവര്‍ പങ്കെടുത്തു. പരവനടുക്കത്ത് പദയാത്ര സമാപിച്ചു.

More Citizen News - Kasargod