ദേശീയ പണിമുടക്ക്; ധര്‍ണ നടത്തി
Posted on: 22 Aug 2015
പൊയിനാച്ചി: സപ്തംബര്‍ രണ്ടിന്റെ ദേശീയ പണിമുടക്കിന് മുന്നോടിയായി ഉദുമ നിയോജകമണ്ഡലം ഐക്യട്രേഡ് യൂണിയന് നേതൃത്വത്തില്‍ സായാഹ്നധര്‍ണ നടത്തി.
സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം പി.മണിമോഹന്‍ ഉദ്ഘാടനംചെയ്തു. ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് മാധവ ബേക്കല്‍ അധ്യക്ഷതവഹിച്ചു. എം.എച്ച്.ഹാരിസ്, കെ.ബാബു എന്നിവര്‍ സംസാരിച്ചു.