സിനിമാറ്റിക് ഡാന്‍സ് മത്സരം
Posted on: 22 Aug 2015
കാഞ്ഞങ്ങാട്: മഡിയന്‍ ജവാന് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 30-ന് ജില്ലാതല സിനിമാറ്റിക് ഡാന്‍സ് മത്സരം നടത്തുന്നു. ഒന്നാം സ്ഥാനക്കാര്‍ക്ക് 7500 രൂപയും രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000 രൂപയും സമ്മാനമായി നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 28-നുമുമ്പായി പേര് നല്‍കണം. ബന്ധപ്പെടേണ്ട നമ്പര്‍: 9995117242, 9847920327.