ആല്‍മരം മറിഞ്ഞുവീണു
Posted on: 22 Aug 2015
ഉപ്പള: കൈകാംബ-ബായാര്‍ റോഡരികില്‍ കൂറ്റന്‍ ആല്‍മരം റോഡിലേക്ക് മറിഞ്ഞുവീണു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മരത്തിന്റെ താഴ്ഭാഗം പൂര്‍ണമായും ദ്രവിച്ചിരുന്നു. ഉപ്പളയില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് റോഡില്‍നിന്ന് മരം നീക്കിയത്.