തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്ക് നീലേശ്വരം നഗരസഭ ചികിത്സാസഹായം നല്കും

Posted on: 22 Aug 2015നീലേശ്വരം: തെരുവുനായ്ക്കളുടെ കടിയേറ്റ് പരിക്കേറ്റവര്‍ക്ക് നഗരസഭ ചെയര്‍പേഴ്‌സന്റെ ദുരിതാശ്വാസനിധിയില്‍നിന്ന് ചികിത്സാസഹായം അനുവദിക്കുമെന്ന് ചെയര്‍പേഴസണ്‍ വി.ഗൗരി അറിയിച്ചു. തെരുവുനായ്ക്കളുടെ അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നവര്‍ക്കാണ് ചികിത്സാസഹായം അനുവദിക്കുന്നത്. അടുത്തദിവസംതന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് സഹായധനം വിതരണംചെയ്യും. നഗരസഭയില്‍ മാത്രം 25-ഓളം പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിരുന്നു.

More Citizen News - Kasargod