ഡി.വൈ.എഫ്.ഐ. കളക്ടറേറ്റ് മാര്‍ച്ച് നടത്തി

Posted on: 22 Aug 2015


7

കാസര്‍കോട്:
പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയുക, എല്ലാ ഒഴിവുകളിലേക്കും ഉടന്‍ നിയമനംനടത്തുക, തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി ഡി.വൈ.എഫ്.ഐ. കളക്ടറേറ്റ് മാര്‍ച്ച് നടത്തി.
കേന്ദ്രകമ്മിറ്റിയംഗം പി.പി.ദിവ്യ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ.രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍, വി.പ്രകാശന്‍, ടി.കെ.മനോജ്, വി.പി.രാജീവന്‍, ശിവജി വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod